കേരളം

വന്ദേഭാരത് ട്രെയിനുകൾ ആരുടേയും കുടുംബ സ്വത്തല്ല: രാജ്മോഹൻ ഉണ്ണിത്താൻ

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: വന്ദേഭാരത് ട്രെയിനുകൾ ആരുടേയും കുടുംബ സ്വത്തല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിന് അർഹതപ്പെട്ടതാണ് വന്ദേഭാരത്. കേരളത്തിന് 10 വന്ദേഭാരത് ട്രെയിന് അർഹതയുണ്ടെന്നും കാസർകോട് വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനച്ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കേന്ദ്രമന്ത്രി വി മുരളീധരൻ വേദിയിൽ ഇരിക്കെയായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനം. നമ്മുടെ രാജ്യം ഭരിക്കുന്ന ഓരോ ആളുകളും ചെയ്യുന്ന കാര്യം നമ്മൾ അം​ഗീകരിക്കും. അതിനെ അനുമോദിക്കും. പ്രതിപക്ഷ എംപിമാർക്ക് അർഹമായ പരി​ഗണന പല കാര്യത്തിലും സർക്കാർ തരുന്നുണ്ട്. അതു പരസ്യമായി പറയുന്ന പാർലമെന്റ് അം​ഗമാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിലേത് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വമന്ത്രി അശ്വിനിനി വൈഷ്ണവ് സംബന്ധിച്ചു.


തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക. രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. നേരത്തെ നിശ്ചയിച്ചതിനു പുറമേ, തിരൂരിലും രണ്ടാം വന്ദേഭാരതിന് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു