കേരളം

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 5460 ഗ്രാം സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 5460 ഗ്രാം സ്വര്‍ണം പിടികൂടി. അഞ്ചുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. 

കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുള്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. 

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ കരിപ്പൂരിലെത്തിയത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍ സ്വര്‍ണം ക്യാപ്‌സൂളുകളായി ശരീരത്തിനുള്ളില്‍ സൂക്ഷിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

ദുബായില്‍ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റില്‍ വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം പൂശിയ പേപ്പര്‍ഷീറ്റുകളിലാണ് സ്വര്‍ണം കടത്തിയത്. ദോഹയില്‍ നിന്നെത്തിയ അസീസ് നാലു ക്യാപ്‌സൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു. 

മറ്റൊരു പ്രതി കക്കട്ടില്‍ സ്വദേശി ലിഗേഷിനെ സിഐഎസ്എഫ് നേരത്തെ പിടികൂടിയിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്ന ലിഗേഷ് സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘവുമായി അടിപിടിയുണ്ടായി. 

തുടര്‍ന്ന് സിഐഎസ്എഫ് ആണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റംസിന് കൈമാറി. സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. ഇയാളെ പൊലീസിനും കൈമാറിയിട്ടുണ്ട്.    

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും, ഭീഷണി; യുവാവ് അറസ്റ്റില്‍

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി