കേരളം

മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ, അപകടം മരണവീട്ടിലേക്കുള്ള യാത്രയിൽ

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ഓട്ടോറിക്ഷ സ്കൂൾ ബസ്സുമായി കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ. ഓട്ടോയിൽ പുത്തൂരിലെ മരണവീട്ടിലേക്ക് പോവുന്ന വഴിക്കാണ് ദാരുണാപകടമുണ്ടായത്. സ്ത്രീകൾ നാലു പേരും സഹോദരങ്ങളുടെ മക്കളാണ്​.

ബദിയടുക്ക പള്ളത്തടുക്കയിൽ വച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ നാല് സ്ത്രീകൾക്കൊപ്പം ഓട്ടോ ഡ്രൈവറും മരിച്ചു. മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസിക്കുന്ന എ.എച്ച്​. അബ്ദുറഊഫ് (58),  മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (50), മൊഗ്രാൽ പുത്തൂർ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ദിഡുപ്പ കടവത്തെ ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂർ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്. 

പുത്തൂരിൽ ബന്ധുവിന്റെ മരണ വാർത്ത അറിഞ്ഞ് പോവുകയായിരുന്നു ഇവർ. അതിനിടെയാണ് മാന്യ ഗ്ലോബൽ പബ്ലിക്ക് ​സ്​കൂളി​ന്റെ ബസും ഓ​ട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. സ്​കൂൾ കുട്ടികളെ പെർളയിൽ ഇറക്കി തിരികെ മാന്യയിലേക്ക്​ പള്ളത്തടുക്ക വഴി വരുകയായിരുന്ന ബസ്. കുട്ടികൾ ബസ്സിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്ന നിലയിലാണ്. നാലു പേർ സംഭവസ്​ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാൾ കാസർകോട്​ ജനറൽ ആശുപത്രിയിൽവെച്ചാണ് മരിച്ചത്​. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്