കേരളം

സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍; പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എംഎല്‍ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി ഹൈബി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

പീഡന പരാതിയിന്മേല്‍ ആറു കേസുകളായാണ് സിബിഐ അന്വേഷിച്ചിരുന്നത്.  ഇതില്‍ ആദ്യത്തേതായിരുന്നു ഹൈബിക്കെതിരായ കേസ്. പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ഹൈബിക്കെതിരായ പരാതിയില്‍ ശാസ്ത്രീയ തെളിവു കണ്ടെത്താനായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

'സംശയം, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു'; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 640 രൂപ

'കണ്ടപ്പോൾ ഞെട്ടിപ്പോയി, മകളെ തിരിച്ചറിയാൻ പോലും പറ്റിയില്ല, മൂക്കിൽ നിന്ന് രക്തം വന്ന പാട്'; വിസ്മയയുടെ ​ഗതി വരാതിരുന്നത് ഭാ​ഗ്യമെന്ന് പിതാവ്