കേരളം

ഇനി 2,500 രൂപയിൽ താഴെ വിദേശ ബ്രാൻഡ് കിട്ടില്ല; വിദേശ നിർമിത വിദേശമദ്യത്തിന്റെ വില ഉയരും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശ നിർമിത വിദേശമദ്യത്തിന്റെ (എഫ്എംഎഫ്എൽ) വില 12 ശതമാനം വരെ ഉയരും. ബവ്‌കോ ലാഭവിഹിതം ഉയർത്തിയതാണ് വിലവർദ്ധനയ്ക്ക് കാരണം. കുപ്പിക്ക് 11-12 ശതമാനം വിലവർധനയാണുണ്ടാകുക. ഒക്ടോബർ മൂന്നിന് പുതിയ വില പ്രാബല്യത്തിലാകും. നിലവിൽ 1,800 രൂപ മുതലാണ് കേരളത്തിൽ വിദേശ നിർമ്മിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2,500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല. 

‌മദ്യകമ്പനികൾ നൽകേണ്ട വെയർഹൗസ് മാർജിൻ അഞ്ച് ശതമാനത്തിൽ നിന്നും 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും ഉയർത്താനാണ് ബവ്‌കോയുടെ ശുപാർശ പ്രകാരം സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ വെയർഹൗസ് മാർജിൻ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാർജിൻ ആറ് ശതമാനം മതിയെന്നാണ് ബവ്‌കോ ഭരണസമിതി യോഗം തീരുമാനിച്ചത്. ഇന്ത്യൻ നിർമിത വിദേശമദ്യം വിൽക്കുമ്പോൾ വെയർഹൗസ് മാർജിനായി ഒൻപത് ശതമാനവും ഷോപ്പ് മാർജിനായി 20 ശതമാനവും ബവ്‌കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശനിർമ്മിത വിദേശ മദ്യത്തിന്റെ മാർജിൻ ഉയർത്താൻ തീരുമാനിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു