കേരളം

സംസ്ഥാനത്ത് ഇന്ന് 71പേര്‍ക്ക് ഡെങ്കിപ്പനി; എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം/കോട്ടയം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം സ്ഥിരീകരിച്ചു. 185പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് മാത്രം 26പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 13പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

എംജി യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ അടച്ചു

എംജി യൂണിവേഴ്‌സിറ്റിയില്‍ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍, ഹോസ്റ്റലുകള്‍ 30 വരെ അടച്ചു. സ്‌കൂള്‍ ഓഫ് ലീഗര്‍ തോട്‌സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായി. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ