കേരളം

മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകിയെത്തി; നിരവധി പേർക്ക് കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലാണ് സംഭവം. കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സെന്റ് മേരിസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 

കലവനാൽ കെഎം ജോസഫ് (88) എന്നയാളുടെ സംസ്കാരച്ചടങ്ങാണ് പള്ളിയിൽ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകൾ ഇളകിയത്. പരിഭ്രാന്തരായി ജനം ഓടി പള്ളിക്കകത്തും വാഹനങ്ങളിലും അഭയം പ്രാപിച്ചു. 

കുത്തേറ്റവർ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോടു ചേർന്നുള്ള നഴ്സറി സ്കൂളിൽ ഈ സമയത്ത് 50ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടർന്നു വലിയ അപകടം ഒഴിവായി. പള്ളി അടച്ചിട്ടു പള്ളിക്കകത്തു വച്ചുതന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്ക് എടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും