കേരളം

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ പാലം; ടൂറിസ്റ്റുകള്‍ക്കായി സെല്‍ഫി പോയിന്റ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ ഇരുമ്പുപാലത്തിന് സമാന്തരമായി ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ നടപ്പാലം വരുന്നു. നടപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. 

60 ലക്ഷം രൂപ ചെലവഴിച്ച് 2023-24 അമൃത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. നിലവിലുള്ള പാലത്തിന്റെ 10 മീറ്റര്‍ കിഴക്കുമാറിയാണ് പുതിയ പാലം നിര്‍മ്മിക്കുക. 

നൂറു ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് നഗരക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ സെല്‍ഫി പോയിന്റും ഉണ്ടാകും. പുതിയ പാലം വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ