കേരളം

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറില്ല, തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ. ആരോ​ഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിൻമാറ്റം. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ കുടിശ്ശിക തീർത്തില്ലെങ്കിൽ സമരം തുടങ്ങുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചു. 

ഒക്ടോബർ 1 മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറുമെന്നാണ് സ്വകാര്യ ആശുപത്രികൾ അറിയിച്ചിരുന്നത്. 300 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത്. മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. പ്രതിസന്ധി മറികടക്കാൻ 104 കോടി സർക്കാർ അടിയന്തിരമായി അനുവദിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു