കേരളം

വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല; റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

വിവിധ കോണുകളില്‍ നിന്ന് വൈദ്യുതി നിരക്ക് ഉയര്‍ത്തരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്തണമെന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് ഇപ്പോള്‍ ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്. 

അതിനിടെ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കിയിരുന്നു. കേസില്‍ സ്‌റ്റേ നീങ്ങി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിന് കളമൊരുങ്ങിയ സമയത്താണ് നിലവിലെ നിരക്ക് തന്നെ തത്കാലം തുടരട്ടെ എന്ന നിലപാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല