കേരളം

'ഇത്ര നേരം പോരേ?'; ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരം, ഒരു ആരോഗ്യപ്രശ്‌നവും ഇല്ലെന്ന് എംകെ കണ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നെന്ന് സിപിഎം നേതാവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അധ്യക്ഷനുമായ എംകെ കണ്ണന്‍. ചോദ്യം ചെയ്യലിനിടെ തനിക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ കണ്ണന്‍ തള്ളി.

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നു. നേരത്തേ അവസാനിപ്പിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, ഇത്ര നേരം പോരേ എന്ന് കണ്ണന്‍ മറുപടി നല്‍കി. ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായിട്ടില്ല. താന്‍ ആരോഗ്യവാനാണ്. ഭാര്യയെയും മക്കളെയും പേടിപ്പിക്കാനായിരിക്കും അങ്ങനെയൊരു വാര്‍ത്ത വന്നതെന്ന് കണ്ണന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ചോദ്യം ചെയ്യല്‍ സംബന്ധിച്ച് നേരത്തെ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് കണ്ണന്‍ പറഞ്ഞു. ഇഡി ഇനിയും ആവശ്യപ്പെട്ടാലും വരുമെന്ന് അദ്ദേഹം അറിയിച്ചു.

അതിനിടെ, കണ്ണന്‍ നിസ്സഹകരിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ നേരത്തെ അവസാനിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം