കേരളം

നിപയില്‍ ആശ്വാസം; ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നെഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.

ഇന്നു തന്നെ ഇവര്‍ ആശുപത്രി വിടുമെന്നാണ് സൂചന. ഓഗസ്റ്റ് 11 നാണ് ഇരുവര്‍ക്കും നിപ സ്ഥിരീകരിക്കുന്നത്. ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ ഭാര്യാ സഹോദരനും മകനുമാണ് രോഗമുക്തി നേടിയത്. 

നിപ രോഗലക്ഷണങ്ങളോടെയാണ് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഇതിനിടെ ഒമ്പതു വയസ്സുകാരന് രോഗം മൂര്‍ച്ഛിച്ചു. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് രണ്ടാഴ്ചയോളം കുട്ടി വെന്റിലേറ്ററിലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു