കേരളം

കാർ കയറ്റാനാകാത്ത കെട്ടിടത്തിന് മുകളിൽ ബ്ലോക്കുണ്ടാക്കിയെന്ന് പൊലീസ്; അനധികൃത പാർക്കിങ്ങിന് 250 രൂപ പിഴയും! 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: അനധികൃത പാർക്ക് ചെയ്തതിന് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് കണ്ടയാൾ ഞെട്ടി. ഭീമമായ പിഴത്തുക കണ്ടല്ല, മറിച്ച് അനധികൃത പാർക്കിങ്ങെന്ന് കാണിച്ച് നോട്ടീസിൽ സൂചിപ്പിച്ച സ്ഥലം കണ്ടാണ് അന്തംവിട്ടത്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിന്റെ ആറാം നിലയിൽ കാർ പാർക്ക് ചെയ്തതിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്! 250 രൂപ പിഴയടയ്ക്കാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. 

പാർക്ക് അവന്യു റോഡിലുള്ള ജില്ലാ കോടതി കോംപ്ലക്സിന് ആറ് നിലയുണ്ടെന്നത് വാസ്തവമാണ്. പക്ഷെ, അവിടെ കെട്ടിടത്തിന് മുകളിൽ വാഹനം കയറ്റാനാവില്ല. ​ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് മാത്രമാണുള്ളത്. എറണാകുളം സ്വദേശിയും മാധ്യമപ്രവർത്തകനുമായ വി സജീവ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 6:43ന് കോടതി കെട്ടിടത്തിന് മുകളിൽ തടസ്സം സൃഷ്ടിച്ച് വാഹനം പാർക്ക് ചെയ്തെന്നാണ് വിശദീകരണം. നോട്ടീസിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ചിത്രമുണ്ടെങ്കിലും എവിടെയാണ് വാഹനം അനധികൃതമായി പാർക്ക് ചെയ്തതെന്ന് കണ്ടെത്താനുള്ള സ്ഥല സൂചനകളൊന്നും ചിത്രത്തിലില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സൗകര്യങ്ങൾ പോരാ! ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം

ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു