കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യ ബസ്റ്റാന്റിനുള്ളില്‍ തീപിടിത്തം
കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യ ബസ്റ്റാന്റിനുള്ളില്‍ തീപിടിത്തം ടി വി ദൃശ്യം
കേരളം

കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യ ബസ്റ്റാന്റിനുള്ളില്‍ തീപിടിത്തം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യ ബസ്റ്റാന്റിനുള്ളില്‍ തീപിടിത്തം. സ്റ്റാന്റിനുള്ളിലെ യുണൈറ്റഡ് ബില്‍ഡിംഗിലെ ഗ്രൗണ്ട് ഫ്ളോറിലെ നാല് കടമുറികള്‍ക്കാണ് തീ പിടിച്ചത്. ചെരുപ്പ്, മെത്തകള്‍, തലയണകള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഇരുമ്പ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് തീ പിടിച്ചത്.

കോട്ടയം നിലയത്തിലെ വിവിധ നിലയങ്ങളില്‍ നിന്നുള്ള പത്ത് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തീയും പുകയും ഉയര്‍ന്നതോടെ മറ്റ് യൂണിറ്റുകളെ വിവരം അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോട്ടയം, കടുത്തുരുത്തി നിലയങ്ങളില്‍ നിന്ന് മൂന്ന് യൂണിറ്റും വൈക്കം നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റും പാലാ, പാമ്പാടി നിലയങ്ങളില്‍ നിന്ന് ഓരോ യൂണിറ്റുകളും തീ അണക്കാനെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം