പിബി അനിത
പിബി അനിത ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

സർക്കാർ ഉത്തരവിറങ്ങി; അനിതയ്ക്ക് കോഴിക്കോട് മെഡി. കോളജിൽ നിയമനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐസിയു പീഡന കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിതയ്ക്ക് പുനർനിയമനം. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ചുകൊണ്ടുള്ള സർ‌ക്കാർ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോ​ഗ്യ വകുപ്പിന്റെ തീരുമാനം.

അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജില്‍ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവിലേക്കാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. റിവ്യൂ ഹരജിയിലെ ഉത്തരവിന് വിധേയമായിരിക്കും നിയമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പിബി അനിതയെ സ്ഥലം മാറ്റിയത്. അനിതയുടെ സ്ഥലംമാറ്റവും അതേ തുടര്‍ന്നുണ്ടായ പ്രതിഷേധവും വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുനര്‍നിയമനം നല്‍കാൻ മാര്‍ച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവ് ഏപ്രില്‍ ഒന്നിന് നടപ്പിലാകേണ്ടതായിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെ‍ഡിക്കൽ കോളജിൽ അനിത സമരം ചെയ്തുവരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി