പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
കേരളം

307 എന്നത് ചെറുതല്ല, കേരളത്തില്‍ റോഡപകട മരണങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി എംവിഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ റോഡപകടങ്ങള്‍ മൂലം മരിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി മോട്ടര്‍ വാഹന വകുപ്പ് (എംവിഡി). എഐ ക്യാമറ, മോട്ടര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ്, റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പൊതുജനം ശീലമാക്കിയതാണ് മരണസംഖ്യ കുറയാന്‍ കാരണമെന്ന് എംവിഡി പറയുന്നു.

2022ല്‍ മരണസംഖ്യ 4,317 ആയിരുന്നെങ്കില്‍ 2023ല്‍ അത് 4010 ആയി. 307 പേരുടെ കുറവ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ഇത് വലിയ നേട്ടമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2018 ല്‍ 4303, 2019 ല്‍ 4440, 2020 ല്‍ 2979, 2021 ല്‍ 3429 (2020, 21 വര്‍ഷങ്ങള്‍ കോവിഡ് കാലഘട്ടമായിരുന്നു) 2022 ല്‍ 4317 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020ന്റെ തുടക്കത്തിലുണ്ടായിരുന്ന 1.40 കോടി വാഹനങ്ങളുടെ എണ്ണം നിലവില്‍ ഒന്നേമുക്കാല്‍ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ കുറവ് എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച എഐ ക്യാമറ അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ട്. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളും ഭൂരിഭാഗം ആളുകളും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങി എന്നത് നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എംവിഡി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ആദ്യം മലേഷ്യയിൽ ഇപ്പോൾ ദേ ജപ്പാനിൽ; ടൊവിനോയുടെ ചിത്രമേറ്റെടുത്ത് ആരാധകർ

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്