വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍
വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ടെലിവിഷന്‍ ചിത്രം
കേരളം

വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ശോഭാ സുരേന്ദ്രന്‍; 'ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുത്'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് പറഞ്ഞ ശോഭ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ തോല്‍പ്പിക്കാനായി ഒരു ചാനലും അതിന്റെ മുതലാളിയും വ്യാജവാര്‍ത്ത നല്‍കുന്നതായും ശോഭ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ഫണ്ടിന് ആവശ്യമായത്ര പണം തരാമെന്ന് പറഞ്ഞ് ഒരു ഏജന്റിനെ തന്നെ കാണാന്‍ വിട്ട കരിമണല്‍ കര്‍ത്തയും കെസി വേണുഗോപാലും ഈ വ്യക്തിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. മുണ്ട് മുറുക്കിയുടുത്ത് താനും സഹപ്രവര്‍ത്തകരും കഷ്ടപ്പെട്ട് പണിയെടുത്താണ് ആലപ്പുഴയില്‍ ശക്തമായ ത്രികോണമത്സരം ഉണ്ടാക്കിയത്. താന്‍ ജയിക്കുമെന്നും ബോധ്യപ്പെട്ടപ്പോള്‍ തകര്‍ക്കാന്‍ കെസി വേണുഗോപാലിനും കരിമണല്‍ കര്‍ത്തയ്ക്കും വേണ്ടി ആ ചാനല്‍ പണിയെടുത്തിട്ടുണ്ടെങ്കില്‍ ഈ പിറന്നാള്‍ ദിവസം ആ ചാനലിന്റെ മുന്നില്‍ താന്‍ നിരാഹാരം ഇരിക്കും. അടിയന്തരമായി അന്യായമായ വാര്‍ത്ത പിന്‍വലിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. .

തന്നെ കാണാന്‍ വന്ന മുതലാളിയുടെ പേരും ഏത് കാറിലാണ്, എത്രമണിക്കാണ് വന്നതെന്നും അടുത്ത വാര്‍ത്താ സമ്മേളത്തില്‍ പറയിപ്പിക്കരുതെന്നും ശോഭ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം