ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ഫയല്‍
കേരളം

കേരളത്തില്‍ ബിജെപി അഞ്ചിലേറെ സീറ്റ് നേടും; ദക്ഷിണേന്ത്യയില്‍ ഒന്നാമതാകും; പ്രകാശ് ജാവഡേക്കര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തവണ കേരളീയരുടെ മനസില്‍ വലിയ ഒരുമാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉത്തരേന്ത്യയുടെ മാത്രം പാര്‍ട്ടിയാണെന്ന ധാരണ പ്രചരിപ്പിക്കുന്നവര്‍ക്ക് തെറ്റിയെന്നും അത്തരത്തിലൂള്ള ഒരുവിഭജനത്തിന് ഇന്ന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ ഒന്നാണ്, എല്ലാ ഇന്ത്യക്കാരും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തോടുള്ള പ്രതികരണം ഇങ്ങനെ; ബിജെപിയുമായും സര്‍ക്കാരുമായും ഇതിന് യാതൊരു ബന്ധമില്ലെന്നും നിയമപരമായ നടപടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ