പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം
പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം ടെലിവിഷൻ ദൃശ്യം
കേരളം

കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു, ഇന്ധന ചോര്‍ച്ച; എംസി റോഡില്‍ ഗതാഗതനിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷയുടെ ഭാഗമായി എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തെ തുടര്‍ന്നാണ് ഇന്ധന ചോര്‍ച്ച ഉണ്ടായത്. ഇത് നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ സുരക്ഷയുടെ ഭാഗമായാണ് എംസി റോഡില്‍ പനവേലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രദേശത്ത് വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. കൂടാതെ പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി