എംപിയാകാന്‍ യോഗ്യന്‍ സുരേഷ് ഗോപി
എംപിയാകാന്‍ യോഗ്യന്‍ സുരേഷ് ഗോപി വീഡിയോ ദൃശ്യം
കേരളം

എംപിയാകാന്‍ യോഗ്യന്‍ സുരേഷ് ഗോപി; പുലിവാല് പിടിച്ച് എല്‍ഡിഎഫ് മേയര്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് എല്‍ഡിഎഫ് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. സുരേഷ് ഗോപി മിടുക്കനാണെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.

എംപിയാകുയെന്നത് ആര്‍ക്കും പറ്റുന്ന ഒരുസംഭവമല്ല. അതിന് ക്വാളിറ്റിയുണ്ടാവണം. ജനങ്ങളുടെ കൂടെ നില്‍ക്കണം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അങ്ങനെയുള്ള ആളുകളാണ് തെരഞ്ഞെടുത്ത് വരുന്നത്. അത് അദ്ദേഹത്തിന്റെ കൈയിലുണ്ടെന്ന് കാലങ്ങളായി നാം കണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പരാമര്‍ശം വിവാദമായതോടെ എംകെ വര്‍ഗീസ് മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. തൃശൂരിലെ മൂന്ന് സ്ഥാനാര്‍ഥികളും എംപിയാകാന്‍ യോഗ്യരാണെന്നായിരുന്നു പിന്നാലെയുള്ള വിശദീകരണം.

അതേസമയം, എല്‍ഡിഎഫ് മേയര്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മനസിലിരുപ്പെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ കുമാര്‍ എന്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും കെ മുരളീധരന്‍ മാത്രമല്ല സുനില്‍ കുമാറും തോല്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല