കാലവര്‍ഷം മെയ് പകുതിയോടെ
കാലവര്‍ഷം മെയ് പകുതിയോടെ ഫയല്‍ ചിത്രം
കേരളം

കാലവര്‍ഷം ഇക്കുറി നേരത്തെ?, 'ലാ നിന' വരുന്നു; അതിശക്തമായ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം മെയ് അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ 87 സെന്റിമീറ്റര്‍ മഴ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.

സാധാരണയായി മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബര്‍ പകുതിയോടെ പിന്‍വാങ്ങുകയുമാണ് പതിവ്. ഈ വര്‍ഷം മണ്‍സൂണ്‍ ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇപ്പോള്‍ എല്‍നിനോ പ്രതിഭാസം കൊണ്ടുണ്ടാകുന്ന കൊടും ചൂട് മെയ് പകുതി വരെ നിലനില്‍ക്കും. തുടര്‍ന്ന് എല്‍നിനോ ദുര്‍ബലമാകുകയും ലാ നിന ശക്തമാകുകയും ചെയ്യുമെന്നാണ് പ്രവചനം. ലാ നിനാ പ്രതിഭാസം യാഥാര്‍ത്ഥ്യമായാല്‍ കാലവര്‍ഷക്കാലത്ത് പതിവില്‍ കൂടുതല്‍ മഴ പെയ്യും. 2024 ല്‍ സാധാരണ മണ്‍സൂണിനെക്കാള്‍ കൂടുതല്‍ മഴയുണ്ടാകുമെന്ന് നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ