തൃശൂര്‍ പൂരം
തൃശൂര്‍ പൂരം  ഫയൽ ചിത്രം
കേരളം

'50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ പാടില്ല'; നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് വനംവകുപ്പ് തിരുത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് തിരുത്തി. ആനയ്ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പാടില്ലെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിവാദ ഉത്തരവാണ് തിരുത്തിയത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാക്കാത്ത തരത്തില്‍ സുരക്ഷ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. പുതിയ ഉത്തരവ് ഹൈക്കോടതിയെ അറിയിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൂരത്തിന് ആനകളെ എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോള്‍ ആനകളുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍, പടക്കങ്ങള്‍, തീവെട്ടികള്‍, താളമേളങ്ങള്‍ തുടങ്ങിയവ പാടില്ലെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. സര്‍ക്കുലര്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് തൃശൂര്‍ പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കുലറിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു.

50 മീറ്റര്‍ ദൂരപരിധി പ്രായോഗികമല്ലെന്നാണ് പൂരം സംഘാടകര്‍ അറിയിച്ചിരുന്നത്. നാട്ടാനകള്‍ ഇടഞ്ഞോടിയാല്‍ നിരോധിക്കപ്പെട്ട ചില ഉപകരണങ്ങള്‍ ആനകള്‍ക്കെതിരെ ഉപയോഗിക്കരുതെന്ന് വനംവകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ആ ഉപകരണങ്ങളുടെ പേരുകള്‍ പുതിയ സര്‍ക്കുലറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി