രാഹുൽ ​ഗാന്ധിയുടെ റോഡ് ഷോ
രാഹുൽ ​ഗാന്ധിയുടെ റോഡ് ഷോ  ഫെയ്സ്ബുക്ക്
കേരളം

ഇത്തവണയും കൊടിയില്ല; വയനാട്ടില്‍ ആവേശം വിതറി രാഹുലിന്റെ റോഡ് ഷോ

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടുപകര്‍ന്ന് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിന്റെ റോഡ് ഷോ. റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. പ്രവര്‍ത്തകരെ രാഹുല്‍ഗാന്ധി അഭിവാദ്യം ചെയ്തു.

രാഹുലിന്റെ പ്രചാരണ വാഹനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഉണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. അതേസമയം പാര്‍ട്ടി പതാകകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാഹുലിന്റെ കഴിഞ്ഞ റോഡ്ഷോയിലും കൊടി ഒഴിവാക്കിയത് വൻ ചർച്ചയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ താളൂരിൽ തോട്ടം മേഖലയിലെ തൊഴിലാളികളുമായി സംവദിച്ചശേഷം, പൊതുപരിപാടിയിലും പങ്കെടുത്തശേഷമാണ് രാഹുൽ വയനാട്ടിലെത്തിയത്. ബത്തേരി അസംപ്ഷൻ ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെയാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്കു പിന്നാലെ, പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.

ഉച്ചയ്ക്ക് ശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുൽ​ഗാന്ധി സന്ദർശനം നടത്തും. മാനന്തവാടി ബിഷപ്പുമായി ചർച്ച നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. നേരത്തെ നാമനിർദേശ പത്രികാ സമർപ്പണത്തിന് രാഹുൽ ​ഗാന്ധി എത്തിയപ്പോൾ, പത്രികാ സമർപ്പണത്തിന് ശേഷം റോഡ് ഷോ നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?