നടിയെ ആക്രമിച്ച കേസ്: മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് അതിജീവിത, ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
നടിയെ ആക്രമിച്ച കേസ്: മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് അതിജീവിത, ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി  
കേരളം

മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് നടി, ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരായ ദിലീപിന്റെ ഹര്‍ജി ഉത്തരവിനായി മാറ്റി.

കേസില്‍ അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

അതേസമയം, കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണുള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. ജില്ലാജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി. അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം