പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ
പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ  ടിവി ദൃശ്യം
കേരളം

പമ്പാനദിയില്‍ കുളിക്കാനിറങ്ങി; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ അനില്‍കുമാര്‍ (54), അനില്‍കുമാറിന്റെ മകള്‍ നിരഞ്ജന (17), അനില്‍കുമാറിന്റെ സഹോദര പുത്രന്‍ ഗൗതം (13) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാലുമണിക്കാണ് സംഭവം. അനില്‍ കുമാറിന്റെ സഹോദരന്റെ വീട്ടില്‍ വന്നതാണ് കുടുംബം. കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമാണ് കുടുംബം പുഴയിലെത്തിയത്. അതിനിടെ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഈസമയത്ത് കരയില്‍ ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ ഇട്ടുകൊടുത്ത സാരിയില്‍ പിടിച്ച് അനില്‍ കുമാറിന്റെ ഭാര്യയെ കരയ്ക്ക് കയറ്റി.

സമാനമായ നിലയില്‍ നിരഞ്ജനയ്ക്കും സാരി ഇട്ടു കൊടുത്തെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അച്ഛന്‍ അനില്‍കുമാര്‍ മുങ്ങി താഴുന്നത് കണ്ട് ഭയന്ന നിരഞ്ജന സാരിയില്‍ പിടിച്ചില്ല. തുടര്‍ന്ന് നിരഞ്ജന മുങ്ങി താഴുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ ആദ്യം ഗൗതമിന്റേയും പിന്നീട് അനില്‍ കുമാറിന്റേയും ഒടുവില്‍ നിരഞ്ജനയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി