പാപ്പാന്‍ ആനയെ തല്ലുന്നതിന്റെ ദൃശ്യം
പാപ്പാന്‍ ആനയെ തല്ലുന്നതിന്റെ ദൃശ്യം  ടെലിവിഷന്‍ ചിത്രം
കേരളം

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകള്‍ക്ക് ക്രൂരമര്‍ദനം; വീഡിയോ പുറത്ത്; പാപ്പാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് പാപ്പാന്റെ ക്രൂരമര്‍ദനം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെന്ന ആനയ്ക്കും കേശവന്‍കുട്ടി എന്ന ആനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ആനക്കോട്ടയില്‍ കുളിക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദനം. കേശവന്‍ കുട്ടി എന്ന ആനയെ തല്ലി എഴുന്നേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു മാസം മുമ്പുള്ള ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ റിപ്പോര്‍ട്ട് തേടി. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററോടാണ് റിപ്പോര്‍ട്ട് തേടിയത്.

ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചാവും തുടര്‍ നടപടി സ്വീകരിക്കുക. സംഭവത്തിന് പിന്നാലെ രണ്ട്പാപ്പാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്