ഫയല്‍ ചിത്രം
ഫയല്‍ ചിത്രം 
കേരളം

ആൾമാറാട്ടം തടയാൻ പിഎസ്‌സി; മത്സരാർത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടികളുമായി പിഎസ് സി. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. കൂടാതെ പരിശോധനയ്ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷയിലെ ആള്‍മാറാട്ട ശ്രമത്തിനെ തുടര്‍ന്നാണ് നടപടി.

അതിനിടെ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ടു പ്രതികളേയും ഇതുവരെ കണ്ടെത്താനായില്ല. നേമം സ്വദേശി അമല്‍ജിത്തിനു വേണ്ടിയാണ് പകരക്കാരന്‍ പരീക്ഷാഹോളില്‍ എത്തിയത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ യന്ത്രവുമായി എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പുറത്ത് കാത്തുനിന്ന അമല്‍ജിത്തിന്റെ ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഇരുവരും ഒളിവിലാണ്. അമല്‍ജിത്തിന്റേയും സുഹൃത്തുക്കളുടേയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ