മാനന്തവാടിയിൽ വനപാലകനെ വന്യജീവി ആക്രമിച്ചു
മാനന്തവാടിയിൽ വനപാലകനെ വന്യജീവി ആക്രമിച്ചു പ്രതീകാത്മക ചിത്രം
കേരളം

തോല്‍പ്പെട്ടിയിൽ വനപാലകനെ വന്യജീവി ആക്രമിച്ചു, തലയ്ക്ക് ഗുരുതര പരിക്ക്; പുലിയെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: തോൽപ്പെട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക വനപാലകൻ വെങ്കിട്ടദാസിനെയാണു (50) വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചത് എന്നാണ് സംശയം.

ഇന്ന് രാത്രി എട്ടേ മുക്കാലോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്കിട്ട ദാസിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയായതിനാല്‍ തന്നെ പുലിയോ കടുവയോ അതോ മറ്റേതെങ്കിലും വന്യജീവിയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല