രോഗം ബാധിച്ച പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കും
രോഗം ബാധിച്ച പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കും ഫയല്‍ ചിത്രം
കേരളം

ചേർത്തലയിൽ ആഫ്രിക്കൻ പന്നിപ്പനി; വിൽപ്പനയ്ക്ക് നിരോധനം; രോഗം ബാധിച്ച പന്നികളെ നാളെ കൊന്നൊടുക്കും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോ​ഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി.

രോ​ഗം സ്ഥിരീകരിച്ച ഫാമിലെ രണ്ട് പന്നികളാണ് ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ 13 പന്നികളെ തിങ്കളാഴ്ച ശാസ്ത്രീയമായി കൊല്ലും. കൊന്നശേഷം കത്തിച്ചുകളയുകയോ രണ്ട് മീറ്റർ താഴ്ചയിൽ കുഴിച്ചിടുകയോ ചെയ്യും.

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തണ്ണീർമുക്കത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും പുറത്തുനിന്ന് കൊണ്ടുവരുന്നതിനും വിൽപ്പന നടത്തുന്നതിനും ഇവിടെയുള്ളവയെപുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. തണ്ണീർമുക്കത്ത് പത്ത് കിലോമീറ്റർ പരിധിയിലുള്ള ചേർത്തല ന​ഗരസഭ, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, കടക്കരപ്പള്ളി, വയലാർ, ചെന്നെപള്ളിപ്പുറം എന്നീ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ വൈക്കം ന​ഗരസഭ, കുമരകം, വെച്ചൂർ, തലയാഴം, ടിവി പുരം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളും നിരീക്ഷണ പരിധിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്