പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം  ഫയല്‍
കേരളം

വയനാട്ടിലെ ചില സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കാട്ടാനയുടെ സാന്നിധ്യം പരി​ഗണിച്ച് സുരക്ഷാ കാരണങ്ങളാല്‍ വയനാട് ജില്ലയിലെ ഏതാനും പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ആളെക്കൊല്ലി മോഴയാനയുടെ സാന്നിധ്യമുള്ളതിനാൽ ജനങ്ങള്‍ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കലക്ടര്‍ നിർദേശിച്ചു. ഇന്നലെ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂനുള്ള ശ്രമം വിജയിച്ചിരുന്നില്ല. കർണാടക വനാതിർത്തിക്കുള്ളിലേക്ക് കാട്ടാന കയറിപ്പോയതോടെയാണ് മയക്കുവെടി വെക്കാനുള്ള ശ്രമം തൽക്കാലത്തേക്ക് ഉപേക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്