നാസര്‍, മുഹമ്മദ്
നാസര്‍, മുഹമ്മദ് 
കേരളം

മദ്യപിച്ച് അടിപിടി; കോൺക്രീറ്റ് സ്ലാബ് കൊണ്ടു തലയ്ക്കടിയേറ്റ് 65കാരൻ മരിച്ചു; അയൽവാസി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന 65കാരൻ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ ആണ് മരിച്ചത്. സംഭവത്തിൽ നാസറിന്റെ അയൽവാസി ഒരുമനയൂർ നോർത്ത് കുരിക്കളത്ത് വീട്ടിൽ മുഹമ്മദ് (40) അറസ്റ്റ് ചെയ്തു.

ചാവക്കാട് ടൗണിലെ ബാറിനു സമീപം ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ബാറിൽ നിന്നു ഇരുവരും ഒരുമിച്ച് മദ്യപിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് അടിപിടിയുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ മുഹമ്മദ് കൈയിൽ കിട്ടിയ കോൺക്രീറ്റ് സ്ലാബിന്റെ കഷണം കൊണ്ടു നാസറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ നാസറിനെ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് തൃശൂർ ​ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ നാസർ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍