ആന വനത്തിനുള്ളില്‍
ആന വനത്തിനുള്ളില്‍ ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

പിടികൊടുക്കാതെ ബേലൂർ മഖ്ന; ദൗത്യത്തിൽ കർണാടക സംഘവും, ശ്രമം ഇന്നും തുടരും

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടക വനംവകുപ്പിൽ നിന്നുള്ള 25 അം​ഗ സംഘത്തിന് പുറമേ വെറ്റിനറി വിദഗ്ധ ഡോക്ടര്‍ അരുണ്‍ സക്കറിയയും ദൗത്യത്തിനൊപ്പം ചേരും.

ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി എമ്മട്ടി വനമേഖലയ്ക്ക് സമീപമാണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. ദൗത്യത്തിന്‍റെ ഭാഗമായി ട്രാക്കിങ് സംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതിനിടെ കുറ്റിക്കാട് നിറഞ്ഞ ഭൂപ്രകൃതിയും മറ്റൊരു മോഴയാനയുടെ സാന്നിധ്യവും വെല്ലുവിളിയാകുന്നുണ്ട്. ആനയുടെ സഞ്ചാര വേഗവും ദൗത്യം വൈകിപ്പിക്കുന്നുണ്ട്. പുലർച്ചെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ