ആതിര, അനന്തു
ആതിര, അനന്തു 
കേരളം

നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കാവാലത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാർഥിനി ആതിര തിലകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പിഎൻ അനന്തുവിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ജനുവരി 5നാണ് മുൻ പഞ്ചായത്ത് അം​ഗം ആർ വി തിലകിന്റെ മകളും അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിനിയുമായ ആതിര (25) ആത്മഹത്യ ചെയ്തത്. അനന്തുവും ആതിരയും തമ്മിലുള്ള വിവാഹം രണ്ട് വർഷം മുൻപ് നിശ്ചയിച്ചിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം അനന്തു ഇടയ്ക്കിടെ ആതിരയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. സംഭവ ദിവസവും അനന്തു ആതിരയെ കാണാൻ വീട്ടിലെത്തിയിരുന്നു. ആതിരയും അനന്ദുവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും അനന്തു ആതിരയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ആതിരയുടെ മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു. ഇതിൽ മനം നൊന്താണ് ആതിര ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോലി കഴിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് ആതിരയെ മുകളിലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസില‍െ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം 13നു ആതിരയുടെ മുത്തച്ഛൻ വാർധക്യ സഹജമായ രോഗങ്ങൾമൂലം മരിച്ചു. അനന്തുവിനെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ