പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം  
കേരളം

പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതി; രണ്ട് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്. ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമന്‍, ഡയരക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഓമനാ ജോണ്‍ എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

സ്ഥിരനിക്ഷേപകര്‍ക്ക് ബാഗുകള്‍ വിതരണം ചെയ്യാനെന്ന പേരില്‍ ബാങ്കില്‍നിന്നു പണം തട്ടിയെന്നാണ് കേസ്. സമ്മാനം നല്‍കുന്നതിന്റെ ഭാഗമായി വൗച്ചറുകളില്‍ തിരിമറി നടത്തിയെന്നും 88,000 രൂപ അപഹരിച്ചെന്നുമാണ് കേസ്. 2002-2003 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുരുഷോത്തമനും ഓമനാ ജോണും 3,30,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല