വാഗമണ്‍ മീന്‍മുട്ടിയില്‍ ബൈക്ക് മറിഞ്ഞ് അപകടം
വാഗമണ്‍ മീന്‍മുട്ടിയില്‍ ബൈക്ക് മറിഞ്ഞ് അപകടം പ്രതീകാത്ക ചിത്രം
കേരളം

വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് അപകടം; ബിഹാര്‍ സ്വദേശിനി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വാഗമണ്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ ദീപയാണ് (27) മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ ദീപയുടെ ഭര്‍ത്താവും മകനെയും പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. മീന്‍ മുട്ടി പാലത്തില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാലത്തിന് മുകളില്‍ നിന്ന് പാറ നിറഞ്ഞ താഴ്ചയിലേക്ക് വീണാണ് ദീപ മരിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങള്‍ കാണാന്‍ പോയതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

'അടിക്കാന്‍ പാകത്തിന് കിട്ടും പക്ഷെ അടിക്കൂല, ‌പട്ടമടൽ വലിച്ചെറിഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും'; അമ്മയെ ഓർത്ത് ശീതൽ ശ്യാം

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

'എല്ലാം ചെയ്തിട്ടും അവസാനം വില്ലനായി മാറി, ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല': 'വഴക്ക്' വിവാദത്തിൽ ടൊവിനോ തോമസ്