യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള ദുരിതയാത്ര
യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള ദുരിതയാത്ര  വീഡിയോ ദൃശ്യം
കേരളം

നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണു; യുവാവിനെ റോഡില്‍ എത്തിച്ചത് രണ്ട് കിലോമീറ്റര്‍ കമ്പില്‍ക്കെട്ടി തോളില്‍ ചുമന്ന്; ആശുപത്രിയിലേക്ക് ദുരിതയാത്ര

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെഞ്ചുവേദന അനുഭവപ്പെട്ട ആദിവാസി യുവാവിനെ റോഡിലെത്തിക്കാന്‍ തുണിമഞ്ചലില്‍ ചുമന്ന് ഊരുകാര്‍ സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ ദൂരം. പാലക്കാട് ജില്ലയിലെ അഗളിയിലാണ് സംഭവം.

പുതൂര്‍മേല ഭൂതയാറിലെ സതീഷനാണ് തിങ്കളാഴ്ച വൈകീട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൈതാനത്ത് തളര്‍ന്നുവീണു. ഉടന്‍ തന്നെ സമീപമുണ്ടായിരുന്നവര്‍ ഊരിലെത്തിച്ച് തുണിമഞ്ചലുണ്ടാക്കി രണ്ടു കിലോമീറ്റര്‍ ദൂരം ചുമന്ന് റോഡില്‍ എത്തിക്കുകയായിരുന്നു. ഊരിലേക്കുള്ള ഒറ്റയടിപ്പാത വീതി കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ