ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം 
കേരളം

സംഘര്‍ഷം അന്വേഷിക്കാന്‍ എത്തി; കൊല്ലത്ത് പൊലീസ് സംഘത്തെ ആക്രമിച്ച് ലഹരി മാഫിയ, നാല് പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംഘര്‍ഷം അന്വേഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ ലഹരി മാഫിയയുടെ ആക്രമണം. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്ക്. കുണ്ടറ കൂനംവിള ജങ്ഷനിലാണ് അക്രമം.

സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ് സാഹസികമായി പിടികൂടി. നാലംഗ സംഘം ഏറ്റുമുട്ടുന്നതായി പരാതി ലഭിച്ചതിനു പിന്നാലെയാണ് പൊലീസുകാര്‍ അന്വേഷിക്കാന്‍ എത്തിയത്. ഇവരെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ ആക്രമിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പേരിനാട് മംഗഴികത്ത് വീട്ടില്‍ അഭിലാഷ്, കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍, സനേഷ്, അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരു പ്രതി രക്ഷപ്പെട്ടു.

കുണ്ടറ എസ്‌ഐ എസ് സുജിത്, എഎസ്‌ഐ എന്‍ സുധീന്ദ്ര ബാബു, സിപിഓമാരായ ജോര്‍ജ് ജെയിംസ്, എ സുനില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നാല് പേരെയും കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നേബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം