കേരളം

ഒന്നര വയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു: അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. കുത്തിയതോട് സ്വദേശിയായ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവർ താമസിച്ച സ്ഥലത്ത് ദീപയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ്  അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വിൽപ്പന , അടിപിടി  അടക്കമുള്ള കേസുകളിൽ പ്രതിയാണ് കൃഷ്ണകുമാർ. 

കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകനായ ഒന്നരവയസ്സുകാരനാണ് ക്രൂര മർദനമേറ്റത്.  ഇടതു കൈക്കുഴയ്ക്കു പൊട്ടലേറ്റ കുട്ടി ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാൽപാദത്തിൽ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്.

ബിജുവും ദീപയും തമ്മിൽ 2 മാസമായി അകന്നു കഴിയുകയാണ്. കുട്ടിയുമായി ദീപ കൃഷ്ണകുമാറിനൊപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണകുമാറും കുത്തിയതോട്ടെ ബിജു താമസിക്കുന്ന വീട്ടിൽ എത്തിച്ചു. ഈ സമയം ബിജു ആലപ്പുഴയിലെ ജോലി സ്ഥലത്തായിരുന്നു. ബിജു എത്തിയിട്ട് കുട്ടിയെ കൊണ്ടുവന്നാൽ മതിയെന്നു ബിജുവിന്റെ അമ്മ പറഞ്ഞു. എന്നാൽ കുട്ടിയെ വീടിനു മുന്നിൽ ഇരുത്തി ഇരുവരും പോവുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ ബിജു ആണ് കുട്ടിയുടെ ദേഹത്തെ പരുക്കുകൾ കാണുന്നത്. തുടർന്ന് കുട്ടിയെ തുറവൂർ ഗവ. ആശുപത്രിയിലും ഡോക്ടറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്