കേരളം

വിരല്‍ത്തുമ്പില്‍ സേവനം; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ കെ -സ്മാര്‍ട്ടില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍ അവസാനിപ്പിച്ച് വിരല്‍ത്തുമ്പില്‍ സേവനം ലഭ്യമാക്കാന്‍ പുതുവര്‍ഷദിനം മുതല്‍ സംസ്ഥാനത്ത് 'കെ- സ്മാര്‍ട്ട്'. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമാണ് കെ -സ്മാര്‍ട്ട്. ഇന്ന് മുതല്‍ സേവനം ലഭ്യമാകും. 

തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും. വെബ്‌പോര്‍ട്ടലിനു പുറമേ, മൊബൈല്‍ ആപ്ലിക്കേഷനായും കെ- സ്മാര്‍ട്ട് ലഭിക്കും. കെ- സ്മാര്‍ട്ട് ആപ്പിലൂടെ  അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ  വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കും.

സുരക്ഷിതവും ന്യൂതനവുമായ സംവിധാനമാണ് കെ- സ്മാര്‍ട്ട് എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) തയാറാക്കിയ സോഫ്റ്റ്വെയര്‍. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന 26 സോഫ്റ്റുവെയറുകള്‍ കെ- സ്മാര്‍ട്ടില്‍ ലയിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജനുവരി ഒന്നു മുതല്‍ നടപ്പാക്കുന്നതെങ്കിലും ഭാവിയില്‍ കെ- സ്മാര്‍ട്ട് തന്നെയാകും സേവനങ്ങള്‍ക്കായി ഉപയോഗിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല