കേരളം

മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മസ്‌കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. മത മേലധ്യക്ഷന്മാര്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ വിരുന്നില്‍ സംബന്ധിക്കും. 

ക്രൈസ്തവ സഭാ മതമേലധ്യക്ഷന്മാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വിരുന്ന് നട
ക്കുന്നത്. സജി ചെറിയാന്‍ വിവാദപരാമര്‍ശം പിന്‍വലിച്ച സാഹചര്യത്തില്‍ കെസിബിസി പ്രതിനിധികള്‍ വിരുന്ന് ബഹിഷ്‌കരിച്ചേക്കില്ല. 

പ്രതിപക്ഷ നേതാവ് അടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ ഇവര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി