കേരളം

ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി; സഭയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കി, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നിലയ്ക്കൽ ബിഷപ്പിനെതിരായ ശബ്ദ സന്ദേശത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നതിനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ. അദ്ദേഹത്തെ സഭയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. അന്വേഷണ വിധേയമായി മാറ്റി നിർത്തുന്നതായി സഭ വ്യക്തമാക്കി. 

വൈദികന്റേത് ധിക്കാരപരമായ നടപടിയാണെന്നു സഭ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ സഭ അന്വേഷണവും പ്രഖ്യാപിച്ചു. 

നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസിനെതിരെ മാത്യൂസ് വാഴക്കുന്നം അപമര്യാദയായി സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് പുറത്തു വന്നിരുന്നു. ബിഷപ്പിന്റെ ചെയ്തികൾ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം ക്ലിപ്പിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം