കേരളം

'തരൂർ തിരുവനന്തപുരത്തിന്റെ മനസിനെ സ്വാധീനിച്ചു, മറ്റൊരാളും വിജയിക്കില്ല'- മലക്കം മറിഞ്ഞ് രാജ​ഗോപാൽ, ജയം ബിജെപിക്കെന്ന് തിരുത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശശി തരൂർ എംപി തിരുവനന്തപുരത്തിന്റെ മനസിനെ സാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജ​ഗോപാൽ. ഇന്നലെ തിരുവനന്തപുരത്തു നടന്ന എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു തരൂരിനെ പുകഴ്ത്തി രാജ​ഗോപാൽ പ്രസം​ഗിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ നിലപാടിൽ മലക്കം മറിഞ്ഞ് അദ്ദേഹം രം​ഗത്തെത്തി.

തരൂരിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആലങ്കാരികം മാത്രമാണെന്നു അദ്ദേഹം വിശദീകരിച്ചു. വിഷയം വലിയ തോതിൽ ചർച്ചയായതിനു പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നിലപാട് മാറ്റം. ഉദ്ദേശിച്ച രീതിയിലല്ല തന്റെ പ്രസം​ഗം വ്യാഖ്യാനിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ബിജെപിക്കു വിജയ സാധ്യതയുണ്ടെന്നും രാജ​ഗോപാൽ കുറിപ്പിൽ തിരുത്തി. 

ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു: എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോഡി സർക്കാരിൻ്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിൻ്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിൻ്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും. ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എൻ്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി