കേരളം

ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ സിഎംഡി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍(സപ്ലൈകോ) ചെയര്‍മാന്‍ ആന്‍ഡ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ.ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2013 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനാണ്. 

2022 ഓഗസ്റ്റില്‍ ജനറല്‍ മാനേജരായാണ് ശ്രീറാം സപ്ലൈകോയില്‍ എത്തിയത്. അതിന് മുമ്പ് ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് ചൂണ്ടികാട്ടി വിമര്‍ശനം ഉയര്‍ന്നതോടെയാണ് സപ്ലൈകോയിലേക്ക് മാറ്റിയത്.
ഈ നിയമനത്തെ എതിര്‍പ്പ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കത്ത് നല്‍കിയിരുന്നു. 

സപ്ലൈകോയില്‍ രണ്ട് സിഎംഡിമാര്‍ക്ക് കീഴില്‍ ജനറല്‍ മാനേജരായി തുടര്‍ന്ന ശ്രീറാം ഡോ. സഞ്ജീവ് പട്‌ജോഷി സിഎംഡി പദവിയില്‍ നിന്ന് മാറിയതോടെ ഈ ചുമതലയും ഏറ്റെടുത്തു. പിന്നീട് സിഎംഡി സ്ഥാനത്ത് മറ്റ് നിയമനങ്ങളൊന്നും നടന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ
കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാമിനെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ആരോഗ്യനില പെട്ടെന്ന് വഷളായി, നടി രാഖി സാവന്ത് ആശുപത്രിയിൽ

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു