കേരളം

ഒറ്റപ്പാലം റെയിൽവെ ട്രാക്കിൽ രണ്ട് അജ്ഞാത മൃതദേഹം; ഓടുന്ന ട്രെയിനിൽ നിന്ന് വീണതെന്ന് നി​ഗമനം

സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. 45ഉം 35ഉം വയസ് തോന്നിക്കുന്ന പുരുഷന്മാരുടെതാണ് മൃതദേഹം. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഓടുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം.  

ഉച്ചയ്ക്ക് രണ്ടോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കംപാർട്ട്‌മെന്റിന്റെ വാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്തപ്പോൾ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതിൽ താനേ അടഞ്ഞപ്പോൾ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഏഴ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ