കേരളം

ബാങ്കിലടക്കാനുള്ള ബിവറേജസിന്റെ 81 ലക്ഷം തട്ടി; ഏഴ് ജീവനക്കാർക്കെതിരെ നടപടി; ക്ലാർക്ക് ഒളിവിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൂടൽ ബിവറേജസിന്റെ ചില്ലറ വിൽപ്പന ശാലയിൽ നിന്നു 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഏഴ് ജീവനക്കാർക്കെതിരെ നടപടി. ഔട്ട്ലറ്റ് മാനേജർ കൃഷ്ണ കുമാർ, ശൂരനാട് സ്വദേശിയും എൽ‍ഡി ക്ലാർക്കുമായ അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തു. 

അതേസമയം അരവിന്ദിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയതാണ് വിവരം. 

നേരത്തെ പണം നഷ്ടമായന്നു മാനേജരാണ് പരാതി നൽകിയത്. 2023ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇത്രയും തുക തട്ടിയതെന്നു പരാതിയിൽ പറയുന്നു. ബാങ്കിൽ അടയ്ക്കാൻ കൊടുത്തുവിട്ട പണത്തിൽ ഒരു ഭാ​ഗമാണ് അപഹരിച്ചത്. 

ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനു പിന്നലെ അരവിന്ദ് മുങ്ങിയതായാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്