കേരളം

എംടി പറഞ്ഞത് പഴയകാര്യം; വിവാദത്തില്‍ കക്ഷിചേരാനില്ല; സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇക്കാര്യം എംടി മുന്‍പും എഴുതിയിട്ടുണ്ടെന്നാണ് സിപിഎം നിലപാട്. 

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് ഇന്നത്തെ യോഗത്തിന്റെ വിലയിരുത്തല്‍. അതിന് കാരണമായി സിപിഎം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ എംടി  എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണത്. അത് വായിക്കുക മാത്രമാണ് എംടി ചെയ്തത്. അതില്‍ ഏതാനും വരികള്‍ക്ക് മാത്രമെ വ്യത്യാസമുള്ളുവെന്നും അന്ന് എഴുതിയതിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെന്നും സിപിഎം വിലയിരുത്തി. 

ആ ലേഖനം 2003ല്‍ ഇഎംഎസ് അടക്കം ഉള്ളകാലത്തെ അടയാളപ്പെടുത്തി എഴുതിയതാണ്. അത് പിന്നീട് പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. അത് മുഖ്യമന്ത്രിയെ പറ്റിയാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുണ്ടാക്കുന്ന വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം