കേരളം

വാഹനപരിശോധനയില്‍ 3 കിലോ കഞ്ചാവ് പിടികൂടി; പിടിയിലായത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് എക്‌സൈസ് സംഘം  നടത്തിയ വാഹന പരിശോധനയില്‍ 3 കിലോഗ്രാം കഞ്ചാവുമായി മുന്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍. സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും, പീഡന കേസിലും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് സ്വദേശി ഷഫീഖാണ് അറസ്റ്റിലായത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ബി വിജയകുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ്  പി ശങ്കര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം വിശാഖ്, കെ ആര്‍ രജിത്ത്, ഹരിപ്രസാദ് എസ്, സുജിത്ത് വി എസ് , അനീഷ് വി ജെ  എന്നിവര്‍ പങ്കെടുത്തു.

കായംകുളം പത്തിയൂരില്‍ കാറില്‍ അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച് വച്ചിരുന്ന 18 ലിറ്റര്‍ മദ്യവുമായി പത്തിയൂര്‍ സ്വദേശി ശങ്കരന്‍ ബിജു എന്നയാളെയും എക്‌സൈസ് സംഘം പിടികൂടി. കായംകുളം എക്‌സൈസ് റേഞ്ചിലെ  പ്രിവന്റീവ് ഓഫീസര്‍ സാബു സി പി യുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് കായംകുളം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ 04792444060, 9400069505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു