കേരളം

കൊച്ചിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്;  യാത്രക്കാരി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. 

രാവിലെ എല്‍ഇഡി ബള്‍ബിള്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ നൂതനമാര്‍ഗം ഉപയോഗിച്ചാണ് മാഫിയകളുടെ സ്വര്‍ണക്കടത്ത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഫെയ്‌സ് ക്രീമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ സ്വര്‍ണം കണ്ടെത്തിയത്.

ഷൂവിനുള്ളില്‍ ഒൡപ്പിച്ച നിലയിലായിരുന്നു ഫെയ്‌സ് ക്രീം പാക്കറ്റ്. സീല്‍ പൊട്ടിക്കാത്ത രീതിയിലായിരുന്നു ഫെയ്‌സ്‌ക്രീമുകള്‍. പാക്കറ്റ് തുറന്നുപരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ നിന്ന് നാല് സ്വര്‍ണക്കട്ടകള്‍ പിടികുടിയത്. അരക്കിലോയലധികം തുക്കം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്