കേരളം

കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം; കനത്ത നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കാവനാട് സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. പെയിന്റുകളും പിവിസി പൈപ്പുകളും ഇലക്ട്രിക് ഉപകരണങ്ങളും വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. 

കട ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ മറ്റു കടകളിലേക്ക് തീ പിടിച്ചിട്ടില്ല. അഗ്നിശമന സേന നടത്തിയ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലുണ്ടായിരുന്ന വയോധികയെ സുരക്ഷിതമായി മാറ്റി. 

അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍