കേരളം

പുതിയ രണ്ടു കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം; ജയിലിൽ തുടരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പുതിയ രണ്ടു കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ രാഹുൽ ജയിലിൽ തുടരേണ്ടിവരും.

ഡിസംബർ 20 ന് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് രാഹുലിനെ മൂന്നു കേസുകളിൽ കൂടി അറസ്റ്റ് ചെയ്തത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകിയിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. 

ഇതിൽ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിന്റെ ജാമ്യഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരി​ഗണിക്കും. ആദ്യ കേസിൽ ചൊവ്വാഴ്ച പുലർച്ചെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. 

ഈ കേസുകൾക്കു പുറമേ കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസും രാഹുലിനെതിരെയുണ്ട്. ഇതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്‌ഷൻ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'